കേരളത്തിന് അതിവേഗ റെയിൽ പദ്ധതി പ്രതീക്ഷിക്കാം. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു; ഇ ശ്രീധരൻ

കെ റെയിൽ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല

New Update
e sreedharan k rail

തിരുവനന്തപുരം: കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് മെട്രോമാൻ ഇ. ശ്രീധരൻ.

Advertisment

 കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വൈകുന്നതിന് പ്രധാനകാരണം സംസ്ഥാന സർക്കാരാണെന്നും ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു.

കെ റെയിൽ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല.

സർക്കാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന ആർആർടിഎസ് പദ്ധതി വെറുമൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ഇത് മണ്ടൻ തീരുമാനമാണെന്നും ശ്രീധരൻ വിമർശിച്ചു

Advertisment