എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ല, സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരേയാണ് പരാതി പറഞ്ഞത്: പി.പി. ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി ഗംഗാധരന്‍

നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപം.

New Update
naveen babu gangadharan divya Untitledvik

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് താന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ രംഗത്ത്.

Advertisment

തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരേയാണ് പരാതി പറഞ്ഞതെന്ന് ഗംഗാധരന്‍ വ്യക്തമാക്കി. 

നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപം. എഡിഎമ്മിനെതിരെ ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്ന പി.പി. ദിവ്യയുടെ വാദം തള്ളിയാണ് ഗംഗാധരന്റെ വെളിപ്പെടുത്തല്‍. 

Advertisment