'ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം. രാഖി ദൃശ്യം മറയ്ക്കണം'. 'ഹാൽ' സിനിമക്ക് കടുംവെട്ടുമായി ഹൈക്കോടതി

സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.

New Update
1509969-untitled-1

കൊച്ചി: 'ഹാൽ' സിനിമയിൽ മാറ്റങ്ങൾ വരുത്താൻ ഹൈക്കോടതി നിർദേശം. സെൻസർ ബോർഡ് നിർദേശിച്ച നിരവധി മാറ്റങ്ങൾ ഹൈക്കോടതി ശരിവെച്ചു. 

Advertisment

ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കൾ, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, രാഖി ദൃശ്യം മറയ്ക്കണം തുടങ്ങി സെൻസർ ബോർഡ് നിർദേശിച്ച നിരവധി മാറ്റങ്ങളാണ് ഹൈക്കോടതി ശരിവെച്ചത്.

സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുമില്ല. 

വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറയുകയും *എ* സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. ഇഷ്ടാനുസരണം സിനിമക്ക് നേരെ അധികാരം പ്രയോഗിക്കാൻ സെൻസർ ബോർഡിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

Advertisment