New Update
/sathyam/media/media_files/2025/03/25/S1qVDaLJNBDfiaiRoL8p.jpg)
ഹരിപ്പാട്: കൊയ്ത്തു മെതിയന്ത്രം കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. വിയപുരം മുറിഞ്ഞ പുഴയ്ക്കൽ പാലത്തിന് അടിയിൽ പാർക്ക് ചെയ്ത ലോറിയാണ് ഇന്ന് ഉച്ചയോടെ അ​ഗ്നിക്കിരയായത്.
Advertisment
തമിഴ്‌നാട് സേലത്ത് നിന്നും കൊയ്ത്തു യന്ത്രം കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്.
പാചകത്തിനായി ലോറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ ഒന്ന് പൊട്ടിത്തെറിച്ചതാണ് പൂർണ്ണമായും വാഹനം കത്തി നശിക്കാൻ കാരണം.
രാവിലെ ജീവനക്കാർ ലോറിയിൽ വെച്ച് ഭക്ഷണം പാകം ചെയ്ത ശേഷം അവിടെ നിന്നും പോയിരുന്നു. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹരിപ്പാട് ഫയർ ഫോഴ്സ്, വീയപുരം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us