പണമുണ്ടാക്കാൻ ക്രിസ്തുവിനെ കൂട്ടുപിടിക്കുന്ന അവതാരങ്ങളെ സഭ ഇനിയെങ്കിലും നിയന്ത്രിക്കുമോ ? ഒൻപത് മാസമായി പിരിഞ്ഞു കഴിയുമ്പോഴും നാട്ടുകാരെ നന്നാക്കാൻ കഷ്ടപ്പെട്ട ധ്യാന പ്രസംഗകർ ! അത്ഭുത രോഗശാന്തിക്കാരനും മാധ്യമ മുതലാളിയുമൊക്കെ സഭയ്ക്ക് തലവേദനയാകും. ഇനിയെങ്കിലും അൽമായ പ്രേഷിതരെ നിയന്ത്രിക്കുമോ സഭ

അൽമായ പ്രേഷിതരെ പ്രൊമോട്ട് ചെയ്തതിൽ സഭയ്ക്ക് വിഴ്ച സംഭവിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം. പണം ഉണ്ടാക്കാൻ ഏറ്റവും എളുപ്പം ക്രിസ്തുവിനെ വിൽക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞവരുടെ ലക്ഷ്യം സഭ മനസ്സിലാക്കാതെ പോയി.

New Update
mario gigi-3
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കരസ്മാറ്റിക് പ്രസ്ഥാനങ്ങൾ ശക്തിയാർജിച്ചതോടെയാണ് കത്തോലിക്കാ സഭയിൽ അൽമായ പ്രേഷിതർ സജീവമായത്. ആദ്യ കാലഘട്ടങ്ങളിൽ സജീവമായ ഇവരിൽ പലരും ഇന്ന് സഭ വിട്ടു പുറത്തുപോയതും ചരിത്രം. 

Advertisment

ആദ്യ കാലഘട്ടങ്ങളിൽ വൈദികർക്ക് ഒപ്പം തന്നെ പ്രാധാന്യത്തോടെ സഭ പരിഗണിച്ചവർ പിന്നീട് സഭാ വിശ്വാസം തന്നെ ഉപേക്ഷിച്ചു. പലരും സ്വന്തം സഭ തന്നെ സ്ഥാപിച്ചു.


ഇതൊക്കെ മുന്നിലുണ്ടായിട്ടും ഇത്തരം തട്ടിപ്പു പ്രേഷിതരെ സഭ തിരിച്ചറിഞ്ഞിട്ടില്ലെന്ന് തെളിയുകയാണ് മാരിയോ (സുലൈമാൻ) - ജിജി മാരിയോ തമ്മിലടി. സഭയുടെ പ്രധാന ധ്യാന പ്രസംഗകരായ ഇരുവരും സഭയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്.


മതം മാറിയെത്തിയ മാരിയോ മധ്യകേരളത്തിലെ തന്നെ പ്രധാന ധ്യാനകേന്ദ്രമായ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ പ്രധാന പ്രസംഗകൻ ആയിരുന്നു. കഴിഞ്ഞ ആഴ്ചവരെ എല്ലാ ധ്യാനത്തിലും ഇയാൾ ക്ലാസ് നയിച്ചിരുന്നു. ആദ്യ കാലത്ത് ധ്യാന കേന്ദ്രത്തിന്റെ ക്യാമ്പസിൽ തന്നെയാണ് ഇയാൾ താമസമാക്കിയത്. പിന്നീട് ഇത് തുടർന്നു.

mario gigi-2

സ്വന്തമായി ഒരു പ്രേഷിത സഭയും ഇവർ രൂപികരിച്ചിരുന്നു. സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു ഈ ദമ്പതികളും ഇവരുടെ ഫിലോകാലിയ എന്ന സംഘടനയും. 


സംഘടനയുടെ ധനവിനിയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് ഗാർഹിക പീഡന പരാതിയിലേക്ക് നയിച്ചത്. പണം ഇഷ്ടംപോലെ വന്നതോടെ തർക്കം രൂക്ഷമായി.


അൽമായ പ്രേഷിതരെ പ്രൊമോട്ട് ചെയ്തതിൽ സഭയ്ക്ക് വിഴ്ച സംഭവിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം. പണം ഉണ്ടാക്കാൻ ഏറ്റവും എളുപ്പം ക്രിസ്തുവിനെ വിൽക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞവരുടെ ലക്ഷ്യം സഭ മനസ്സിലാക്കാതെ പോയി. 

ഇവരിൽ ഒതുങ്ങില്ല അൽമായ പ്രേഷിത തട്ടിപ്പ് എന്നാണ് സഭയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അടുത്തിടെ സഭയിലേക്ക് വന്ന പെന്തക്കോസ്ത് പാസ്റ്റർ മുതൽ ചില മാധ്യമ സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാർ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇത്തരക്കാരെ സഭ പ്രോത്സാഹിപ്പിക്കരുതെന്നും വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Advertisment