Advertisment

ബാലരാമപുരത്തെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം, സഹോദരിയും സഹോദരനും തമ്മിൽ വഴിവിട്ട ബന്ധമെന്ന് സൂചന, ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുക്കാൻ പൊലീസ്, കുഞ്ഞിന്റെ അമ്മ ശ്രീതുവിന് മന്ത്രിവാദിയുമായി ബന്ധം

New Update
SREETHU

തിരുവനന്തപുരം : ബാലരാമപുരത്തെ പിഞ്ചുകുഞ്ഞ് ദേവനന്ദയുടെ കൊലപാതകത്തിന് പിന്നിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറും അയാളുടെ സഹോദരിയും കുട്ടിയുടെ അമ്മയുമായ ശ്രീതുവും തമ്മിലുള്ള വഴിവിട്ട ബന്ധമെന്ന് സംശയം.

Advertisment

ഒരേവീട്ടിൽ അടുത്ത മുറികളിൽ താമസിച്ചിരുന്ന ഇവർ തമ്മിൽ രാത്രി കാലങ്ങളിലുള്ള വീഡിയോ കോളുകളാണ് സംശയത്തിന് ഇടയാക്കിയത് . ഇവർ തമ്മിലുള്ള ചാറ്റുകളും ഫോണിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ഇത് വീണ്ടെടുക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങിക്കഴിഞ്ഞു.


നിലവിൽ പൂജപ്പുര വനിതാ കേന്ദ്രത്തിലുള്ള  ശ്രീതുവിനെ വീണ്ടും പൊലീസ്  ചോദ്യം ചെയ്യും.  ശ്രീതുവിന്റെ സഹോദരനായ ഹരികുമാർ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നാണ് അയൽക്കാരുടെ മൊഴിയും പൊലീസ് മുഖവിലയ്‌ക്കടുത്തിട്ടുണ്ട്. രാത്രി ഹരികുമാറിനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന നിഗമനമാണ് പൊലീസിനുള്ളത്. 


ഇതിനിടെ ശ്രീതുവിന് അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന മന്ത്രവാദിയെന്ന് പറയപ്പെടുന്ന ജ്യോതിഷിയായ ദേവീദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകം നടക്കുന്നതിന് മുമ്പ് ദേവീദാസൻ മുപ്പത് ലക്ഷം രൂപ തന്നെ പറ്റിച്ചുവെന്ന് കാട്ടി ശ്രീതു പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു.


ശ്രീതുവിന്റെ ഗുരുവാണ് ഇയാളെന്നും റിപ്പോർട്ടുകളുണ്ട്.  പാരലൽ കോളജ് അധ്യാപകനായിരുന്ന  ഇയാൾ എസ്.പി.കുമാർ എന്ന പേരിൽ കഥാപ്രസംഗ കലാകാരനായി. പിന്നീട് കോഴിമുട്ട കച്ചവടത്തിലും ഏർപ്പെട്ടു.

അതിന് ശേഷമാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞ് ദേവീദാസൻ എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. ഇതോടെ ഇയാളെ മുട്ടസ്വാമി എന്നാണ് ഈ പ്രദേശത്ത് അറിയപ്പെട്ടിരുന്നത്.

ദേവേന്ദുവിന്റെ മരണത്തിൽ പ്രതിയായ ഹരികുമാറും ഇയാളുടെ ശിഷ്യനായിരുന്നു. പിന്നീട് പറഞ്ഞുവിട്ടുവെന്നാണ് ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രവാദക്രിയകളിൽ ശ്രീതുവാണ് ഇയാളെ സഹായിക്കാറുള്ളത്. ഇയാളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും.

Advertisment