മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എംഎൽഎയുമായിരുന്ന കെ. മുഹമ്മദുണ്ണി ഹാജി നിര്യാതനായി

New Update
s

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എംഎൽഎയുമായിരുന്ന കെ. മുഹമ്മദുണ്ണി ഹാജി (81) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Advertisment

2006,2011 നിയമസഭകളില്‍ കൊണ്ടോട്ടിയിൽ നിന്നുള്ള നിയമസഭാ അംഗവുമായിരുന്നു. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു കെ മുഹമ്മദുണ്ണി ഹാജി.

കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. 12, 13 നിയമസഭകളിൽ അംഗമായിരുന്ന അദ്ദേഹം കോപ്പറേറ്റീവ് രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നും സ്പീക്കർ പറഞ്ഞു. 

Advertisment