മത്സ്യബന്ധനത്തിനിടെ തിരയില്‍പ്പെട്ടു, മത്സ്യ തൊഴിലാളികളെ രക്ഷിച്ചു, വീഡിയോ

New Update
boat Untitledtrn

കണ്ണൂര്‍: പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് തിരയില്‍ അകപ്പെട്ടവരെ രക്ഷിച്ചു. ലൈഫ് ഗാര്‍ഡ് ടി.ജെ അനീഷാണ് അതി സാഹസികമായി രണ്ടു പേരെയും രക്ഷിച്ചത്. 

Advertisment

ചൂട്ടാട് ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ കടല്‍ തിരയില്‍പ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അബോധാവസ്ഥയില്‍ രണ്ടു പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതര സംസ്ഥാനക്കാരായ മത്സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ കോസ്റ്റു ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി

Advertisment