കോണ്‍ട്രാക്റ്റ് പണിക്ക് വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവർന്നു. പ്രതികള്‍ പൊലീസ് പിടിയിൽ

ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി വൈസിലിനെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.

New Update
kerala police vehicle1

കായംകുളം:  കോണ്‍ട്രാക്റ്റ് പണിക്ക് വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതി അല്‍ത്താഫ് (25), ആറാം പ്രതി സല്‍മാന്‍ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

റെയില്‍വേ കോണ്‍ട്രാക്ക് പണിക്ക് വന്ന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചാണ് ഇവര്‍ പണം കവര്‍ന്നത്. ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി വൈസിലിനെയാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.

Advertisment