/sathyam/media/media_files/2025/12/06/kc-nh2-2025-12-06-22-56-19.jpg)
ഡൽഹി: കൊല്ലം മൈലക്കാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയെ ഒരുമാസത്തേക്ക് വിലക്കിയ നടപടി വിശ്വാസ്യത ഇല്ലാത്തതാണെന്നും ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
ഇതേ നടപടിയാണ് കൂരിയാട് ദേശീപാത തകര്‍ന്നപ്പോഴുമെടുത്തത്. ആ സംഭവം പിഎസി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. നടപടിയുണ്ടായില്ല.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഓഡിറ്റ് നടത്തുമെന്നത് ഉള്‍പ്പെടെ എന്‍എച്ച്എ ഐയും ഉപരിതലഗതാഗത വകുപ്പും നല്‍കിയ ഒരുറപ്പും പാലിക്കപ്പെട്ടില്ല.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എപ്പോഴത്തേതും പോലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് മടങ്ങുക മാത്രമാണ്. ശക്തമായ നടപടിയെടുത്തിരുന്നെങ്കില്‍ കൊല്ലത്ത് സമാനമായ സംഭവം ആവര്‍ത്തിക്കില്ല.
കൂരിയാടിന് സമാനമായ ഭൂപ്രദേശമാണ് മൈലക്കാടത്തേതും. അടിസ്ഥാന നിര്‍മ്മാണത്തില്‍ പിഴവുണ്ടായെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
/filters:format(webp)/sathyam/media/media_files/2025/05/30/3HS1ilIAjO5kLedFqbKy.jpg)
കരിമ്പട്ടികയില്‍ പെടുത്തേണ്ട കമ്പനികള്‍ക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയത്. ഇത്തരത്തിലുള്ള കമ്പനികള്‍ക്കല്ല കരാര്‍ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണം. അത് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുമുണ്ട്.
തകരുന്നത് മുന്‍പ് വരെ ദേശീയപാതയുടെ ക്രെഡിറ്റ് തലയില്‍ ചൂടിനടന്ന വ്യക്തിയാണ് മുഖ്യമന്ത്രി. ഇപ്പോള്‍ പറയുന്നത് തകര്‍ന്നതിന്റെ ഉത്തരവദാത്തം തങ്ങളുടെ തലയില്‍ കെട്ടിവെയ്്ക്കണ്ടായെന്നാണ്.
ദേശീയപാതയില്‍ അവകാശവാദം ഉന്നയിച്ചവര്‍ക്ക് അത് തകരുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാകുമോ?
ലക്ഷകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന റോഡിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ട്. സ്ഥലവും സൗകര്യവുമെല്ലാം നല്‍കിയിട്ട് കമ്പനികള്‍ക്ക് തോന്നിയത് പോലെ നിര്‍മ്മാണം നടത്തുമ്പോള്‍ അതിന് തങ്ങള്‍ക്ക് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരവും ആരയോ രക്ഷിക്കാനുള്ള വ്യഗ്രതയുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ദേശീയപാത നിര്‍മ്മാണത്തില്‍ നാഥനില്ലാത്ത അവസ്ഥയാണ്. നിര്‍മ്മാണഘട്ടത്തിലെ പ്രശ്‌നങ്ങളും സുരക്ഷാ വീഴ്ചകളും പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരില്ല. നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നതില്‍ പൊതുമരാമത്ത് ജീവനക്കാര്‍ക്കും വീഴ്ചയുണ്ടായി.
/filters:format(webp)/sathyam/media/media_files/2025/12/06/2743794-kollam-road-collapse-2025-12-06-22-58-27.webp)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി എങ്ങനെയെങ്കിലും റോഡിന്റെ ഉദ്ഘാടനം നടത്തണമെന്ന ലക്ഷ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഡിഎഫ് എംപിമാരുണ്ട്. എംപിമാരുടെ പ്രവര്‍ത്തനം പരിശോധിച്ച് നോക്കിയാല്‍ അത് മനസിലാകും.
എന്നാല്‍ ഡീലിന്റെ ഭാഗമാകാന്‍ യുഡിഎഫ് എംപിമാരെ കിട്ടില്ലെന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ ഇന്‍ഡിഗോ വ്യോമയാന പ്രതിസന്ധി എന്തുകൊണ്ട് ഉണ്ടായിയെന്ന് കേന്ദ്രസര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണം.
വ്യോമഗതാഗതം കുത്തകവത്കരിച്ചതിന്റെ ദുരന്തമാണ് രാജ്യം കണ്ടത്. യാത്രക്കാര്‍ക്ക് ഉണ്ടായ നഷ്ടപരിഹാരം നികത്തണം. അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us