/sathyam/media/media_files/2026/02/01/1769967600-2026-02-01-23-16-39.jpg)
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ടി20 ​മ​ത്സ​ര​ത്തി​നി​ടെ കു​ടി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. വി​ഷ​യം ബി​സി​സി​ഐ​യെ അ​റി​യി​ച്ചെ​ന്നും ന​ട​പ​ടി ഉ​റ​പ്പെ​ന്നും കെ​സി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പാ​നീ​യ​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ​മാ​രെ നി​ശ്ച​യി​ച്ചി​രു​ന്ന​ത് ബി​സി​സി​ഐ ആ​ണെ​ന്നും കെ​സി​എ വ്യ​ക്ത​മാ​ക്കി. കു​ടി​വെ​ള്ള​ത്തി​ന് അ​ഞ്ചി​ര​ട്ടി വി​ല ഈ​ടാ​ക്കി​യെ​ന്ന് സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കെ​സി​എ രം​ഗ​ത്തെ​ത്തി​യ​ത്.
സ്റ്റേ​ഡി​യ​ത്തി​ൽ പ​ത്തു രൂ​പ​യു​ടെ വെ​ള്ള​ത്തി​ന് 100 രൂ​പ​യും 20 രൂ​പ​യു​ടെ വെ​ള്ള​ത്തി​ന് 200 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പാ​നീ​യ​ങ്ങ​ളു​ടെ സ്​പോ​ൺ​സ​റെ ബി​സി​സി​ഐ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ബി​സി​സി​ഐ നി​ശ്ച​യി​ച്ച ക​രാ​റി​ൽ തു​ക കൃ​ത്യ​മാ​യി ന​ൽ​കി​യി​രു​ന്നു.
200 മി​ല്ലി​ലി​റ്റ​ർ കു​ടി​വെ​ള്ള​ത്തി​ന് പ​ത്ത് രൂ​പ​യും 250 മി​ല്ലി​ലി​റ്റ​ർ ജ്യൂ​സ് തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ​ക്ക് 50 രൂ​പ​യു​മാ​ണ് ബി​സി​സി​ഐ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ക​രാ​റു​കാ​ർ ലം​ഘി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us