കേരളം ഓൺലൈൻ തട്ടിപ്പുകാരുടെ ഇഷ്ട സംസ്ഥാനം: സൈബർ പോലീസ്

New Update
2

കോട്ടയം : ഓൺലൈൻ തട്ടിപ്പുകാർ ഏറ്റവും എളുപ്പത്തിൽ ഇരകളെ കണ്ടെത്തുന്ന  സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞുവെന്നു കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ  അസിസ്റ്റന്റ് എസ്ഐ ഷൈൻ കുമാർ കെ സി പറഞ്ഞു. വിവിധ തരത്തിലുള്ള സൈബർ ഭീഷണികളെക്കുറിച്ചും തട്ടിപ്പുകാരിൽ നിന്ന് സംരക്ഷണം നേടുന്നതിനുള്ള വഴികളെക്കുറിച്ചും പൗരന്മാരെ ബോധവൽക്കരിക്കാനായി ബജാജ് ഫിനാൻസ് ലിമിറ്റഡ് കോട്ടയത്ത് സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയും (എൻ‌ബി‌എഫ്‌സി) ബജാജ് ഫിൻ‌സെർവിൻ്റെ ഭാഗമായതുമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് (ബി‌എഫ്‌എൽ) 100 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ പരിപാടിയുടെ ഭാഗമാണ് കോട്ടയത്ത് നടന്ന ബോധവൽക്കരണ പരിപാടി.

"കേരളത്തിൽ 2024ൽ മാത്രം 875 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ മാത്രമാണിത്,'' ഷൈൻ ചൂണ്ടിക്കാട്ടി.മാട്രിമോണിയൽ സൈറ്റുകൾ, നിക്ഷേപ അവസരങ്ങൾ, ഷെയർ ട്രേഡിങ്ങ്, എളുപ്പത്തിൽ ലഭ്യമാകുന്ന ലോൺ തുടങ്ങിയ തട്ടിപ്പുകാരുടെ നൂതന രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "റിട്ടയർ ചെയ്ത മുതിർന്നവർ, വിദേശ ഇന്ത്യക്കാർ, സ്ത്രീകൾ, തുടങ്ങിയവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2024-ലെ എൻ‌ബി‌എഫ്‌സികൾക്കായുള്ള തട്ടിപ്പ് റിസ്‌ക്‌ മാനേജ്‌മെന്റിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി നോക്കൗട്ട് ഡിജിറ്റൽ ഫ്രോഡ് പ്രോഗ്രാം യോജിക്കുന്നു. ഇത് നേരത്തെയുള്ള കണ്ടെത്തൽ, ജീവനക്കാരുടെ ഉത്തരവാദിത്തം, എല്ലാവർക്കും ഡിജിറ്റൽ ആവാസവ്യവസ്ഥ സുരക്ഷിതമാക്കുന്നതിന് പൊതുജന ഇടപെടൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ധനകാര്യ കമ്പനികളെ അനുകരിക്കുന്ന വെബ്‌സൈറ്റുകൾ, അഫിലിയേഷൻ വ്യാജമായി അവകാശപ്പെടുന്നതും അവരുടെ ജീവനക്കാരെ അനുകരിക്കുന്നതും ഉൾപ്പെടെയുള്ള തട്ടിപ്പുകാർ നടത്തുന്ന സാധാരണ സാമ്പത്തിക തട്ടിപ്പുകളിലേക്ക് പൗരന്മാരുടെ ശ്രദ്ധ ആകർഷിക്കുന്നതിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Advertisment