കൊച്ചി:'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' ഇന്ന് തിയേറ്ററുകളിൽ എത്തും. സെൻസറിങ് നടപടികൾ പൂർത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുന്നത്. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്യുക.
തൃശ്ശൂർ രാഗം തിയേറ്ററിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംവിധായകൻ പ്രവീൺകുമാർ എന്നിവരും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും സിനിമ കാണും.
കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയിൽ 'ജാനകി' എന്ന പേരുമാറ്റാതെ പ്രദർശനാനുമതി നൽകില്ല എന്ന് സെൻസർ ബോർഡ് നിലപാടെടുക്കുകയായിരുന്നു.
സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്. സർട്ടിഫിക്കറ്റ് നൽകിയെന്ന് സെൻസർ ബോർഡ് അറിയിച്ചതിന് പിന്നാലെ ഇന്നലെ ഹൈക്കോടതി കേസ് തീർപ്പാക്കിയിരുന്നു.