സ്വന്തക്കാരെ സ്ഥാനാര്‍ഥിയാക്കി, സിപിഐയില്‍ നിന്ന് രാജിവച്ച് കൊച്ചി ഡെപ്യൂട്ടി മേയര്‍

ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അന്‍സിയ അതില്‍ ഇടംപിടിച്ചിരുന്നില്ല.

New Update
img(83)

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അന്‍സിയ സിപിഐയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി അന്‍സിയ പറഞ്ഞു. 

Advertisment

കൊച്ചി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലറാണ് അന്‍സിയ. അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് അന്‍സിയയുടെ രാജി. രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അന്‍സിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അന്‍സിയ അതില്‍ ഇടംപിടിച്ചിരുന്നില്ല. അന്‍സിയക്ക് പകരം മറ്റൊരാളെ നിര്‍ത്തിയതാണ് അവര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കാന്‍ കാരണമായത്. സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണവും അവരുടെ ഭാഗത്തിനിന്നുണ്ടായി. 

പാര്‍ട്ടി വ്യക്തികള്‍ക്കായി വഴിമാറുന്നു. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നല്‍കിയ സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ച് ഇഷ്ടക്കാരെ പട്ടികയില്‍ തിരുകിക്കയറ്റിയെന്നും പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്തയാളെ താന്‍ മത്സരിച്ച ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും അന്‍സിയ ആരോപിച്ചു.

ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അന്‍സിയ അതില്‍ ഇടംപിടിച്ചിരുന്നില്ല. അന്‍സിയക്ക് പകരം മറ്റൊരാളെ നിര്‍ത്തിയതാണ് അവര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കാന്‍ കാരണമായത്. 

സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണവും അവരുടെ ഭാഗത്തിനിന്നുണ്ടായി. പാര്‍ട്ടി വ്യക്തികള്‍ക്കായി വഴിമാറുന്നു. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നല്‍കിയ സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ച് ഇഷ്ടക്കാരെ പട്ടികയില്‍ തിരുകിക്കയറ്റിയെന്നും പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്തയാളെ താന്‍ മത്സരിച്ച ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും അന്‍സിയ ആരോപിച്ചു.

Advertisment