കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി; സ്റ്റേഷനിൽ കീഴടങ്ങി പ്രതി

അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു.

New Update
crime

കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയശേഷം സ്റ്റേഷനിൽ കീഴടങ്ങി. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.

Advertisment

അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവീട്ടിലെത്തിയ അരുണും  പ്രസാദുമായി സംഘർഷം ഉണ്ടായി. 

സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. 

Advertisment