New Update
/sathyam/media/media_files/2IuBwyCNI9dBZ9f6PrxW.jpg)
കൊല്ലം: C ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് കെഎസ്ഇബി ഓഫീസിന് മുന്നിൽ പുളിച്ച അരിമാവിൽ കുളിച്ച് തന്റെ പ്രതിഷേധമറിയിച്ചത്.
Advertisment
അരിമാവ് പുളിച്ചെന്ന് ആരോപിച്ച് ആയിരുന്നു യുവാവിന്റെ പ്രതിഷേധം. പാക്കറ്റുകളിലാക്കി ദോശമാവ് വിൽപന നടത്തിയിരുന്ന രാജേഷ്, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി.
എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചെന്നും താൻ പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു. തുടർന്നായിരുന്നു കവറുകളിലാക്കി വിൽപന നടത്താൻ കഴിയാത്ത മാവുമായി രാജേഷിൻ്റെ പ്രതിഷേധം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us