കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിൽ 18 കാരന് ദാരുണാന്ത്യം

New Update
G

കൊല്ലം: കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിൽ 18 കാരന് ദാരുണാന്ത്യം. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് അപകടത്തിൽ മരിച്ചത്. 

Advertisment

വെളളിയാഴ്ച ഉച്ചയ്ക്ക് കല്ലേലിഭാഗം സ്കൂളിന് സമീപം നാല് റോഡുകൾ ചേരുന്ന കവലയിൽ വച്ച് അമിത വേഗതയിലേത്തിയ പിക്കപ്പ് വാൻ അൽത്താഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ അൽത്താഫ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് റിഹാൻ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പളളി ഐഎച്ച്ആർഡി കോളെജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് മരിച്ച അൽത്താഫ്.

Advertisment