New Update
/sathyam/media/media_files/2024/11/13/7QEPPHh8J1Chh4FQJcbu.jpg)
കൊല്ലം: ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. കൊല്ലം അരിപ്പയിൽ ജലാലുദ്ദീൻ എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്ക് ലഭിച്ചത്.
Advertisment
ഏറെ നാളായി താമസക്കാരില്ലാത്ത വീട്ടിൽ തേങ്ങയിടാനായി ജോലിക്കാരനുമായെത്തിയ ജലാലുദ്ദിനാണ് തോക്ക് കണ്ടത്. ഉടൻതന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. അഞ്ചൽ വനം റെയിഞ്ച് പരിധിയിലാണ് വീടും പറമ്പും ഉള്ളത്. തോക്ക് കസ്റ്റഡിയിലെടുത്ത് ചിതറ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം തുടരുന്നു.ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us