കൊല്ലത്ത് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ച സംഭവം; പ്രതി അജ്മലിനെയും സുഹൃത്ത് ഡോക്ടർ ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു.

മൈനാ​ഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ കാര്‍ ഓടിച്ച അജ്മലിനെയും, ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു

New Update
sreekutty ajmal

കൊല്ലം: മൈനാ​ഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ കാര്‍ ഓടിച്ച അജ്മലിനെയും (29), ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടി(27)യെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

Advertisment

മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് അപകടത്തില്‍ മരിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഫൗസിയ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന്  ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ്  പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. 

ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. 

കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന  ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. സുഹൃത്തിന്റെ വീട്ടിൽ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം.

Advertisment