/sathyam/media/media_files/2025/11/12/img62-2025-11-12-11-03-17.jpg)
കോട്ടയം: ശബരിമല സ്വർണ പാളി കേസ് ഉന്നതരിലേക്ക് കടന്നതോടെ പ്രതിരോധത്തിലായി സി.പി.എം. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെ പ്രതിപ്പട്ടികയില്‍ ചേർത്ത് അറസ്റ്റ് ചെയ്തതും എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലാണ്.
ഇ.ഡി കൂടി രംഗത്തു വന്നാൽ സി.പിഎമ്മിന് രാഷ്ട്രീയ തിരിച്ചടി കൂടിയാകും ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ അറസ്റ്റുകളും തുടർന്നുള്ള അന്വേഷണവും സി.പി.എം ഭയപ്പെടുന്നു.
സംസ്ഥാന വ്യാപകമായി വിഷയം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നതിനാൽ സ്വർണ കൊള്ളയുടെ ഉത്തരവാദിത്വത്തിൻ നിന്നു സി.പി.എമ്മിനോ സർക്കാരിനോ ഒഴിഞ്ഞുമാറാൻ സാധിക്കില്ല. അവസരം മുതലെടുത്തു ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മിനെതിരെ പ്രചാരണം ആരംഭിച്ചു.
സിപിഎമ്മുമായി അത്രമേല്‍ ചേര്‍ന്ന് നില്‍ക്കുന്ന ആളാണ് വാസു. പല അവസരങ്ങളിലും വാസുവിന് പദവികള്‍ നല്‍കാന്‍ സി.പി.എം ഒരിക്കലും മടി കാണിച്ചിട്ടില്ല. അഭിഭാഷകനായിട്ടാണ് വാസുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നാലെ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായി ജുഡീഷ്യറി പദവിയിലേക്ക് എത്തി.
2006 മുതല്‍ 2011 വരെ പികെ ഗുരുദാസന്‍ മന്ത്രി ആയിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിപിഎം നിയോഗിച്ചത് വാസുവിനെ ആയിരുന്നു.
പിന്നാലെയാണ് ദേവസ്വം ബോര്‍ഡിലേക്കുളള വാസുവിന്റെ കടന്നുവരവ്. രണ്ടു തവണ ദേവസ്വം കമ്മിഷണറായി ദേവസ്വം ബോര്‍ഡ് വാസു അടക്കി ഭരിക്കുക ആയിരുന്നു. അതിന് സാഹയകമായത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമാണ്.
ശബരിമലയില്‍ നടന്ന കൊളളയില്‍ എല്ലാം പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് വാസുവിനെ പലവട്ടം ചോദ്യം ചെയ്തതും മൂന്നാം പ്രതിയാക്കിയതും അറസ്റ്റ് രേഖപ്പെടുത്തിയതും വാസുവിനു വേണ്ടി സി.പി.എം നടത്തിയ നീങ്ങളും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസു അറസ്റ്റിലായതോടെ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ‍്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്.
മുൻ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും കേസിൽ പ്രതികളാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.
സർക്കാർ സംവിധാനങ്ങൾ പറയാതെ വാസു ഒന്നും ചെയ്യുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാം. കടകംപള്ളിയുമായുള്ള എൻ വാസുവിന്റെ ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്.
അന്വേഷണം ഇനി കടകംപ്പളിയിലേക്കും എ.കെ.ജി സെന്ററിലേക്കും കൂടി നീളുമോ എന്ന ആകാംഷയിലാണ് എല്ലാവരുമെന്നാണ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്.
വരും ദിവസങ്ങളിൽ തട്ടിപ്പ് ചൂണ്ടിക്കാട്ടി വ്യാപക പ്രചാരണത്തിന് കോൺഗ്രസും ബി.ജെ.പിയും തയാറെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോപണങ്ങളാൽ നിന്നു സി.പിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
ഇതോടെ കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് എൻ. വാസുവിൻ്റെ അറസ്റ്റ് എന്നാണ് സി.പി.എം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. പത്മകുമാർ നേതൃത്വവുമായി അകന്നു കഴിയുന്ന ആളാണ് എന്നും അറസ്റ്റ് മുൻകൂട്ടിക്കണ്ട് സിപിഎം പ്രചരിപ്പിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us