/sathyam/media/media_files/2025/11/12/img65-2025-11-12-12-31-17.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചതോടെ പ്രാദേശിക തലത്തില്‍ ഡീല്‍ ആരോപണങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്.
സംസ്ഥാനമൊട്ടാകെ സി.പി.എം. -ബി.ജെ.പി. ഡീല്‍ ഉണ്ടെന്ന ആരോപണമാണ് യു.ഡി.എഫ്. ഉന്നയിക്കുന്നത്. കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കുന്ന സംസ്ഥാന സർക്കാരിനെതിരായ കേസുകൾ നിർജീവമായി കിടക്കുന്നതും പി.എം ശ്രീയിൽ ഒപ്പു വെച്ചതുമെല്ലാം ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് ആരോപണം.
എന്നാല്‍, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് -ബി.ജെ.പി. ഭായീ ഭായീ ബന്ധമുണ്ടെന്നു സി.പി.എം ആരോപിക്കുന്നു.
സി.പി.എം. - കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നാണ് എന്‍.ഡി.എ. വാദം. പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും പല പഞ്ചായത്തുകളിലും പ്രാദേശീക ഡീലുകള്‍ നടക്കുന്നതായാണ് വിവരം.
രാഷ്ട്രീയത്തേക്കാള്‍ വ്യക്തിബന്ധങ്ങളും പ്രാദേശിക വിഷയങ്ങളുമാകും പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുക.
വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതോടെ പരിചിത സ്ഥാനാര്‍ഥികള്‍ പോലും അല്‍പ്പം വിയര്‍ക്കുന്ന കാഴ്ചയും ഇത്തവണ ദൃശ്യമാണ്. സംസ്ഥാന, ദേശീയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേദികളിൽ സജീവ ചർച്ചയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എല്‍.ഡി.എഫ്. പ്രചരണായുധമാക്കാന്‍ ഒരുങ്ങുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയാണ് യു.ഡി.എഫ് മുഖ്യവിഷയമാക്കുന്നത്.
കേന്ദ്ര പദ്ധതികളും ശബരിമല സ്വര്‍ണക്കൊള്ളയും ഒരുപോലെ ചര്‍ച്ചയാക്കാനാണ് എന്‍.ഡി.എ. തീരുമാനം. അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം, സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പെൻഷൻ തുക വർധിപിച്ചത് എന്നിവയെല്ലാമാണ് എല്‍.ഡി.എഫ്.
കൂടുതല്‍ ശ്രദ്ധയൂന്നുക. റബര്‍ താങ്ങുവില, നെല്ലിന്റെ സംഭരണ വില എന്നിവയിലെ വര്‍ധന പ്രത്യേകം ചര്‍ച്ചയാകും.
ഭൂവിഷയങ്ങളിലെ പരിഹാരം, വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ എന്നിവയും എല്‍.ഡി.എഫ്. സജീവ ചര്‍ച്ചയില്‍ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
ശബരിമല വിഷയത്തിനൊപ്പം വികസനമില്ലായ്മയും യു.ഡി.എഫ്. മുഖ്യപ്രചാരണ വിഷയമാക്കും. കാര്‍ഷിക മേഖലയിലെ അസ്ഥിരതയും പ്രചാരണവേദികളില്‍ മുഖ്യവിഷയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us