കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കും. മുസ്ലിം ലീഗിന് സീറ്റ് നൽകുന്ന കാര്യത്തിൽ യു.ഡി.എഫിൽ ഇന്നു തീരുമാനം

എല്‍.ഡി.എഫില്‍ ജില്ലാ പഞ്ചായത്തിന്റെ പല ഡിവിഷനുകളിലും സ്ഥാനാര്‍ഥികളാകാന്‍ പരിഗണിക്കുന്നത് ഒന്നിലേറെ പേരുകളാണ്.  

New Update
img(66)

കോട്ടയം: ജില്ലാ പഞ്ചായത്ത് പിടിക്കാൻ എൽഡിഎഫും യുഡിഎഫും. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Advertisment

കേരള കോൺഗ്രസ് (എം)​ -10, സി.പി.എം - 9, സി.പി.ഐ - 4 എന്നിങ്ങനെയാണ് സീറ്റുവിഭജനം. ഒരു സീറ്റിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ കേരളകോൺഗ്രസ് നേതൃത്വത്തോട് സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്. 

വാകത്താനം സീറ്റു വച്ചു മാറാൻ ആലോചിച്ചെങ്കിലും സി.പി.ഐ തയ്യാറാകാതെ വന്നതോടെ അയർക്കുന്നത്താകും പൊതുസ്വതന്ത്രന് സാദ്ധ്യത.


പഞ്ചായത്ത്,ബ്ലോക്ക്, നഗരസഭാ വാർഡുകളിൽ ശക്തിയ്ക്കനുസരിച്ച് സീറ്റ് ലഭിച്ചാലേ സ്വതന്ത്ര തീരുമാനം അംഗീകരിക്കൂവെന്ന് മാണിഗ്രൂപ്പ് ഉന്നത നേതാവ് പറഞ്ഞു. ഇന്ന് അന്തിമ ചർച്ച നടക്കും.


എല്‍.ഡി.എഫില്‍ ജില്ലാ പഞ്ചായത്തിന്റെ പല ഡിവിഷനുകളിലും സ്ഥാനാര്‍ഥികളാകാന്‍ പരിഗണിക്കുന്നത് ഒന്നിലേറെ പേരുകളാണ്.  

സി.പി.എമ്മില്‍ മുണ്ടക്കയത്ത് കെ. രാജേഷ്, തൃക്കൊടിത്താനത്ത് മഞ്ജു സുജിത്, തലയാഴത്ത് കെ.കെ. രഞ്ജിത് എന്നിവര്‍ മത്സരിക്കും. കുമരകത്ത് അജയന്‍ കെ. മേനോനോ, കെ.ആര്‍. അജയ്‌യോ എന്നതില്‍ തീരുമാനമായില്ല. 

പൊന്‍കുന്നത്ത് ഗിരീഷ് എസ്. നായരെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു താത്പര്യമല്ല. വാഴൂരില്‍ നിന്നുള്ള യുവനേതാവ് സ്ഥാനാര്‍ഥിയായേക്കും.


സി.പി.ഐയില്‍ നിലവിലെ പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഒരിക്കല്‍ കൂടി കങ്ങഴയില്‍ നിന്നു മത്സരിച്ചേക്കും. ഹേമലതയുടെ പേര് എരുമേലി ഡിവിഷനിലും പരിഗണിക്കുന്നുണ്ട്. 


കേരളാ കോണ്‍ഗ്രസ് - എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയും ഏകദേശം പൂര്‍ത്തിയായി. യൂത്ത്‌കോണ്‍ഗ്രസിൽ നിന്ന് കേരളാ കോൺഗ്രസിൽ  ജിം അലക്‌സ് അതിരമ്പുഴയില്‍ സ്ഥാനാര്‍ഥിയാകും. അതിരമ്പുഴ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതീക്ഷിച്ചതില്‍ 2015  ജിം യു.ഡി.എഫ്. 

വിമതനായി മത്സരിച്ചിരുന്നു. ഇതേത്തുടര്‍ന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തിരുന്നു. കടുത്തുരുത്തിയില്‍ ലൈസമ്മ,നയന എന്നിവരുടെ പേരുകള്‍ പരിഗണിക്കുമ്പോള്‍ കുറവിലങ്ങാട്ട് പി.സി.കുര്യനും ഉഴവൂരില്‍ ഡോ.സിന്ധുമോള്‍ ജേക്കബും  സ്ഥാനാര്‍ഥികളാകും.


കിടങ്ങൂരില്‍ നിമ്മി ട്വിങ്കിള്‍, ബെറ്റി റോയി എന്നിവര്‍ക്കാണ് മുന്‍ഗണന, ഭരണങ്ങാനത്ത് നിര്‍മ്മല ജിമ്മി, പെണ്ണമ്മ എന്നിവരെയും പൂഞ്ഞാറില്‍ മിനി സാവിയോയെയും തലനാട്ടില്‍ അമ്മിണി തോമസിനെയും പരിഗണിക്കുന്നു. കാഞ്ഞിരപ്പള്ളില്‍ ജോളി മടുക്കക്കുഴി, സാജന്‍ കുന്നത്ത് എന്നിവര്‍ക്കാണു മുന്‍ഗണന.


യു.ഡി.എഫിലും സിറ്റുവിഭജനം 90 ശതമാനം പൂർത്തിയായി. കോൺഗ്രസ് -15 ,​കേരള കോൺഗ്രസ് ജോസഫ് - 8 എന്ന നിലയിലാണ് സീറ്റ് വിഭജനം. ഒരു സീറ്റ് വേണമെന്ന നിലപാട് മുസ്ലിംലീഗ് കടുപ്പിച്ചിരിക്കുകയാണ്.

ലീഗിന്റെ കടുംപിടുത്തത്തില്‍ നിലച്ച യു.ഡി.എഫ്. ചര്‍ച്ച  പുനരാരംഭിച്ചു. സീറ്റ് സംബന്ധിച്ച് ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലെ തീരുമാനം ഇന്ന് ലീഗ് നേതൃത്വത്തെ അറിയിക്കും. ഒരു സീറ്റ് ലഭിക്കുമെന്നും എരുമേലിയോ മുണ്ടക്കയമോ മത്സരിക്കാന്‍ തെരഞ്ഞെടുക്കാമെന്നുമുള്ള വിശ്വാസത്തിലാണ് ലീഗ്.

എന്‍.ഡി.എയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായില്ലെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മിക്കയിടങ്ങളിലും ധാരണയായിട്ടുണ്ട്.

Advertisment