/sathyam/media/media_files/2025/11/12/img67-2025-11-12-13-09-56.jpg)
കോട്ടയം : 11 വർഷങ്ങൾക്ക് ശേഷം എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു മുന്നേറ്റം.
11 വർഷങ്ങൾക്ക് ശേഷം വൈസ് ചെയർപേഴ്സണായി പിറവം ബി.പി.സി കോളജ് വിദ്യാർത്ഥി വൈഷ്ണവി ജയൻ വിജയിച്ചു.
ആലുവ യുസി കോളജ് വിദ്യാർത്ഥി ഹസൻ മുബാറക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കും നിതിൻ മാർട്ടിൻ (ചങ്ങനാശ്ശേരി എസ്ബി കോളജ്), അനന്തകൃഷ്ണൻ ടി.യു (ആലുവ യുസി കോളജ്) , ഗ്രാൻസൻ ബേബി (ശങ്കര കോളജ്, കാലടി), അബ്ദുറഹ്മാൻ കെ.എസ് (നിർമ്മല കോളജ്, മൂവാറ്റുപുഴ) ജെറിൻ ജോയ്സ് (മാർത്തോമ ട്രെയിനിംഗ് കോളജ്, റാന്നി) എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും വിജയിച്ചു.
സമഗ്രാധിപത്യ കോട്ടകളെ തകർത്ത് മുന്നേറുവാൻ കെ.എസ്.യുവിന് സാധിച്ചതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
സർവകലാശാല യൂണിയൻ ചെയർമാനായി എസ്.എഫ്.ഐ സ്ഥാനാർഥിയും എംജി സർവകലാശാലയിലെ തന്നെ വിദ്യാർഥിയായ എം. അഭിനവിനെയും ജനറൽ സെക്രട്ടറിയായി ഇലന്തൂർ ഗവ. ബിഎഡ് കോളജിലെ വിദ്യാർഥിയായ കെ.എസ് അമലിനെയും തെരഞ്ഞെടുത്തു.
ആറ് ജനറൽ സീറ്റിലും 10 എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ചിൽ നാലിലും എസ്.എഫ്.ഐ വിജയം നേടി.
നേരത്തെ എംജി സർവകലാശാലയിലെ കോളജുകളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക് മികച്ച വിജയം നേടിയിരുന്നു.
തെരഞ്ഞെടുപ്പ് നടന്ന 122 കോളജുകളിൽ 102ഉം എസ്‌എഫ്‌ഐ നേടി. 44 ഇടത്ത് എതിരില്ലാതെയാണ് വിജയിച്ചത്. എറണാകുളത്ത് 41ൽ 34 ഇടത്ത് വിജയിച്ചു.
12 കോളജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു. അതേ സമയം എസ്.എഫ്.ഐയുടെ കോട്ടയായ സിഎംഎസ് കോളജ് കാൽ നൂറ്റാണ്ടിന് ശേഷം കെഎസ്.യു പിടിച്ചെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us