പ്രതീക്ഷയുടെ ചൂളം വിളി. ശബരി റെയിൽ പാത യാഥാർഥ്യത്തിലേക്ക് എത്താൻ നിർണായക ചുവട് കൂടി. പദ്ധതി പ്രദേശത്തെ ജനങ്ങൾ ആശ്വാസത്തിൽ. ഭൂമിയേറ്റെടുക്കുക പൊന്നും വിലയ്ക്ക്

റെയിൽവെ ഉദ്യോഗസ്ഥരുടെയും ശബരിപാത കടന്നുപോവുന്ന ജില്ലകളിലെ കലക്ടർമാരുടെയും യോഗം ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നു.

New Update
sabari rail

കോട്ടയം: ശബരി റെയിൽ പാത യാഥാർഥ്യത്തിലേക്ക് എത്താൻ നിർണായക ചുവട് കൂടി.

ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്കായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. 

Advertisment

 പദ്ധതിയുടെ പകുതി തുകയായ 1900 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക.

ശബരിമല റെയില്‍ പാത പദ്ധതി കേന്ദ്രസര്‍ക്കാര്‍ ബജറ്റിൽ ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി.

പദ്ധതി നടപ്പിലാക്കുന്നതിനായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. സർക്കാർ തീരുമാനത്തോടെ പദ്ധതി പ്രദേശത്തെ സ്ഥല ഉടമകൾക്ക് ആശ്വസത്തിലാണ്.

 പദ്ധതി മരവിച്ചു കിടക്കുന്നതിനാൽ ഭൂമി സംബന്ധിച്ച ക്രയവിക്രയം നടത്താൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

 പദ്ധതിക്കു സ്ഥലമേറ്റെടുപ്പിനു തുക നീക്കിവെച്ചതോടെ തങ്ങളുടെ ദുരിതത്തിന് അറുത്തി വരുമെന്നു ജനങ്ങൾ പറയുന്നു. പൊന്നും വിലയ്ക്കാകും ഭൂമിയേറ്റെടുക്കുക.

1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി- ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്.

110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രമാര്‍ഗം ഉറപ്പാക്കുന്നു.

കൂടാതെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്.

പദ്ധതിയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള 7 കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു.

ബാക്കിയുള്ള ദൂരത്തേക്കുള്ള പണികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അവയുടെ കാലാവധി അവസാനിച്ചതിനാല്‍ വീണ്ടും ആദ്യഘട്ടം മുതല്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ട്.  

പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടിങ്ങിലൂടെ വഹിക്കാമെന്ന് 2021-ൽ റെയിൽവെയെ അറിയിച്ചതാണ്.

അന്ന് 2,815 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് ഇപ്പോൾ 3,800.9 കോടിയായി.

റെയിൽവെ ഉദ്യോഗസ്ഥരുടെയും ശബരിപാത കടന്നുപോവുന്ന ജില്ലകളിലെ കലക്ടർമാരുടെയും യോഗം ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നു.

ഭൂമി ഏറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാനായി റവന്യൂ ഓഫീസുകളും മറ്റും പുന:സ്ഥാപിക്കണമെന്ന് കലക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

പദ്ധതിയുടെ രൂപരേഖ മന്ത്രി കലക്ടർമാർക്കു കൈമാറിയിട്ടുണ്ട്

Advertisment