കേരളത്തിന് കിട്ടിയില്ല,കിട്ടയ ബെംഗളൂരു-ചെന്നൈ,ബെംഗളൂരു-ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴി സൗത്ത് ഇന്ത്യയുടെ മുഖഛായ മാറ്റും. തൊഴിൽ സാധ്യത മുതൽ ഐടി രംഗത്തു വരെ കുതിച്ചു ചാട്ടം. ടൂറിസം രംഗത്തും അതിവേഗ പാത കരുത്ത് പകരും

മെട്രോനഗരങ്ങൾക്ക് പുറമെയായി ടയർ-2, ടയ‌ർ-3 വിഭാഗത്തിലുള്ള നഗരങ്ങൾ കൂടി അതിവേഗ റെയിൽ ശൃംഖലയുടെ ഭാഗമാകുന്നതോടെ പ്രാദേശിക തലത്തിലുള്ള സാമ്പത്തിക വളർച്ചയും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

New Update
1001639476

കോട്ടയം: അതിവേഗ റെയിൽ ഇടനാഴി കിട്ടാത്തതിൻ്റെ നിരാശയിലാണ് കേരളം.

 ഏറെ പ്രതീക്ഷിച്ച പദ്ധതി കേരളത്തിനു കിട്ടിയില്ലെങ്കിലും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ് അതിവേഗ റെയിൽ ഇടനാഴി സൗത്ത് ഇന്ത്യയുടെ മുഖഛായ മാറ്റാൻ പോന്നതാണ്.

Advertisment

ചെന്നൈയിൽസ്ഥിരതാമസമാക്കിയവർക്ക് പ്രതിദിനം ബെംഗളൂരുവിലും ഹൈദരാബാദിലും പോയി ജോലി ചെയ്യാൻ കഴിയുമെന്നതാണ് അതിവേഗ ഇടനാഴിയുടെ പ്രത്യേകത.

 ബിസിനസുകാർക്കും ഐടിക്കാർ ജോലിക്കാർക്കും ടൂറിസത്തിനും അതിവേഗ തീവണ്ടി അനുഗ്രഹമായിരിക്കും.

സൗത്തിന്ത്യയിലെ മൂന്ന് പ്രധാന മൂന്ന് നഗരങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ യാഥാർഥ്യമാകുന്നതോടെ ഐ.ടി. ജീവനക്കാർക്ക് മുന്നിൽ പുതിയ അവസരങ്ങൾ തുറക്കും.

ഐ.ടി. കയറ്റുമതിയിലും ജീവനക്കാരുടെ എണ്ണത്തിലും ഒന്നാംസ്ഥാനം ബെംഗളൂരുവിനാണ്.

രണ്ടാം സ്ഥാനം ഹൈദരാബാദിനും മൂന്നാമത് ചെന്നൈയുമാണ്. ഈ 

അതിവേഗ റെയിൽ നിലവിൽ വരുന്നതോടെ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് 1.13 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും.

ബെംഗളൂരു-ഹൈദരാബാദ് യാത്ര രണ്ട് മണിക്കൂറായും കുറയും.

 ഇതോടെ ഐ.ടി.ക്കാർക്ക് തൊഴിൽ സാധ്യത ഗണ്യമായി വർധിക്കും.

നിലവിൽ ബെംഗളൂരുവിൽ ജോലി ചെയ്യുന്നവർക്ക് ചെന്നൈയിലും ഹൈദരാബാദിലും മികച്ച അവസരം തേടാൻ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം കുറയുന്നത് സഹായിക്കും.

ബെംഗളൂരുവിൽ താമസിച്ചു ജോലിചെയ്യുന്ന ഒരാൾക്ക് ഹൈദരാബാദിൽ മികച്ച അവസരം ലഭിച്ചാൽ അവിടേക്ക് മാറേണ്ടി വരുന്നത് എളുപ്പമല്ല. പങ്കാളിക്ക് ബെംഗളൂരുവിൽ ജോലിയുണ്ടെങ്കിൽ വീണ്ടും പ്രശ്‌നമാകും.

 നഗരത്തിൽ വീട് വാങ്ങി, കുട്ടികളെ ഇവിടെയുള്ള സ്‌കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ വേറൊരു നഗരത്തിലേക്ക് കൂടുമാറുക കഠിനമാകും. എന്നാൽ, അതിവേഗ യാത്രാമാർഗം സാധ്യമാകുന്നതോടെ സ്ഥിതി മാറും.

ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് ഒന്നേകാൽ മണിക്കൂറിൽ എത്താൻ സാധിച്ചാൽ രണ്ട് നഗരങ്ങൾക്കിടയിൽ പ്രതിദിന യാത്ര നടത്താൻ പോലും സാധിക്കും.

നിലവിൽ ബെംഗളൂരുവിൽ താമസിക്കുന്നവർ നഗരത്തിനുള്ളിലെ ഓഫീസിൽപോകാൻതന്നെ പലരും ഒരു മണിക്കൂറും അതിൽ കൂടുതലും യാത്ര ചെയ്യുന്നുണ്ട്.

സാധാരണ തീവണ്ടി സർവീസുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടിയാലും മികച്ച വേതനം ലഭിക്കുന്നതിനാൽ ഐടിക്കാർക്ക് അതിവേഗ തീവണ്ടി താങ്ങാനാകുന്ന പ്രതിദിന യാത്രാ മാർഗമായിരിക്കും.

ഇത്തരത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി മെച്ച ബിസിനസ്, ടൂറിസം, തീർഥാടനം തുടങ്ങിയ മേഖലകൾക്ക് ഉണർവേകും. ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ ഉപജീവന മാർഗങ്ങൾ ഇതിലൂടെ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.

മെട്രോനഗരങ്ങൾക്ക് പുറമെയായി ടയർ-2, ടയ‌ർ-3 വിഭാഗത്തിലുള്ള നഗരങ്ങൾ കൂടി അതിവേഗ റെയിൽ ശൃംഖലയുടെ ഭാഗമാകുന്നതോടെ പ്രാദേശിക തലത്തിലുള്ള സാമ്പത്തിക വളർച്ചയും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

Advertisment