Advertisment

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി; വീട് നിര്‍മിക്കുന്നതിനു ഭൂമി അനുവദിച്ചതു വഴിയില്ലാത്തിടത്ത്. പരാതിയില്‍ ഇടപെട്ടു മനുഷ്യാവകാശ കമ്മീഷന്‍. ഭൂമി അനുവദിക്കുമ്പോള്‍ വഴിയുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം

പരാതിക്കാരനു കടുത്തുരുത്തി പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലോ മറ്റോ ഉള്‍പ്പെടുത്തി വീട് വയ്ക്കാന്‍ അനുയോജ്യമായ ഭൂമി അനുവദിക്കണമെന്നും കമ്മീഷന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.

New Update
k baiju nath

കോട്ടയം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിനു ഭൂമി അനുവദിക്കുമ്പോള്‍ സ്ഥലത്തേക്കു വഴിയുണ്ടോ എന്ന കാര്യം അധികൃതര്‍ ഉറപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ആനുകൂല്യം നിഷ്പ്രയോജനമാകുമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.

Advertisment

കടുത്തുരുത്തി പഞ്ചായത്തില്‍ അനുവദിച്ച സ്ഥലത്തിന് വഴിയില്ലെന്നു പരാതിപ്പെട്ടു സമര്‍പ്പിച്ച പരാതിയിലാണു നടപടി.
പരാതിക്കാരനു കടുത്തുരുത്തി പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിലോ മറ്റോ ഉള്‍പ്പെടുത്തി വീട് വയ്ക്കാന്‍ അനുയോജ്യമായ ഭൂമി അനുവദിക്കണമെന്നും കമ്മീഷന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 4 മാസത്തിനകം കലക്ടര്‍ കമ്മീഷനെ അറിയിക്കണം. കടുത്തുരുത്തി സ്വദേശി എന്‍.വി. മാത്യു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം വൈക്കം മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണെന്നു കലക്ടര്‍ കമ്മീഷനെ അറിയിച്ചു. ഭൂമി അനുവദിക്കും മുമ്പു വഴിയുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചിരുന്നില്ല.

Advertisment