/sathyam/media/media_files/2025/11/12/sadiq-ali-thangal-monce-joseph-2025-11-12-18-18-42.jpg)
കോട്ടയം: ജില്ലയില്‍ യുഡിഎഫിന്‍റെ ജില്ലാ പഞ്ചായത്ത് സീറ്റ് പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്‍റെ അനാവശ്യ പിടിവാശിയില്‍ തട്ടി പിന്നെയും പ്രതിസന്ധിയില്‍.
8 ഡിവിഷനുകള്‍ എന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ അവരേക്കാള്‍ നിരവധിയിരട്ടി ആള്‍ബലമുള്ള മുസ്ലിംലീഗിന്‍റെ ആവശ്യത്തിന്മേല്‍ കണ്ണടയ്ക്കാന്‍ കഴിയാതെ വരും.
ജില്ലയില്‍ അംഗബലം നോക്കിയാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിക്കാനുള്ള ശേഷി കേരള കോണ്‍ഗ്രസിനില്ല. എന്നിട്ടും 4 ഡിവിഷനുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു.
പക്ഷേ 8 ഡിവിഷനുകള്‍ എന്ന ആവശ്യത്തില്‍ മോന്‍സ് ജോസഫ് ഉറച്ചു നില്‍ക്കുകയാണ്. ജില്ലയില്‍ പരമാവധി 1000 പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസിനുള്ളതെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
എന്നാല്‍ മുസ്ലിം ലീഗിന്‍റെ അംഗസംഘ്യ 25000 ത്തോളം വരും. ആയിരം പേരില്ലാത്ത പാര്‍ട്ടിക്ക് 8 ഡിവിഷനുകള്‍ കൊടുക്കുമ്പോള്‍ 25000 പേരുള്ള പാര്‍ട്ടിക്ക് ഒരു സീറ്റിന് അര്‍ഹതയില്ലേ ? എന്ന ചോദ്യമാണ് ലീഗ് ഉന്നയിക്കുന്നത്.
അതേസമയം, ലീഗിന് ജില്ലയില്‍ സീറ്റ് അനുവദിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്; ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ പ്രത്യേകിച്ചും. ഇപ്പോള്‍ തന്നെ, ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റ് ചോദിക്കാന്‍ ഒരുങ്ങുന്നു എന്ന പ്രചരണം ശക്തമാണ്. ഇതോടെ ജില്ലയില്‍ യുഡിഎഫിന്‍റെ അടിവേര് അറക്കുന്ന തീരുമാനമായി ഇത് മാറുമെന്നുറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us