/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
കോട്ടയം: ജില്ലാ പഞ്ചായത്തിലേക്ക് എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. യു.ഡി.എഫില്‍ ധാരണ വൈകുന്നു. ഒരു സീറ്റ് വേണമെന്ന മുസ്ലീം ലീഗ് ആവശ്യത്തില്‍ തട്ടി ചര്‍ച്ചകള്‍ നീളുകയാണ്.
എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മും സി.പി.എമ്മും 9 ഡിവിഷനുകളില്‍ വീതവും, സി.പി.ഐ 4 ഡിവിഷനുകളിലും മത്സരിക്കും.
അയര്‍ക്കുന്നം ഡിവിഷനില്‍ പൊതുസ്വതന്ത്രയാകും മത്സരിക്കുക. കേരളാ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലാകും പൊതു സ്വതന്ത്ര വരിക.
സീറ്റില്‍ പൊതു സ്വതന്ത്ര എന്ന ആവശ്യത്തോട് കേരളാ കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ യോജിക്കാതിരുന്നതാണു ചര്‍ച്ചകള്‍ നീളാന്‍ കാരണം.
സീറ്റ് വിഭജനം പുര്‍ത്തിയായെങ്കിലും മുന്നണികളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.
കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ വെള്ളൂര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും ഏകദേശ ധാരണയായി. ഇന്നോ, നാളെയോ പ്രഖ്യാപനമുണ്ടാകും.
കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു കഴിഞ്ഞു.
എല്‍.ഡി.എഫില്‍ മൂന്നു കക്ഷികളിലും അന്തിമ തീരുമാനമായിട്ടില്ല. സി.പി.എമ്മില്‍ തൃക്കൊടിത്താനം - മഞ്ജു സുജിത്, മുണ്ടക്കയം - കെ. രാജേഷ്, പൊന്‍കുന്നം -സുരേഷ് എന്നിവര്‍ മത്സരിക്കുമെന്ന് ഉറപ്പായി.
തലയാഴത്ത് കെ.കെ. രഞ്ജിത്തിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി. പാമ്പാടിയില്‍ ഡാലി റോയിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്.
കേരളാ കോണ്‍ഗ്രസില്‍ കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം സീറ്റുകളിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പൊതുസ്വതന്ത്രി മത്സരിക്കുന്ന അയര്‍ക്കുന്നത്ത് ജിലു ജോണ്‍, ഫ്‌ളോറി മാത്യു എന്നിവരുടെ പേരുകളാണു സജീവ പരിഗണനയില്‍.
സി.പി.ഐ. മത്സരിക്കുന്ന നാലു സീറ്റുകളിലും നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. എന്‍.ഡി.എയിലും സീറ്റ് ചര്‍ച്ചകള്‍ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us