New Update
/sathyam/media/media_files/2025/10/14/1001324530-2025-10-14-12-18-59.webp)
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി.
Advertisment
കേരളത്തിൽ തന്നെ തുടരാൻ അനുവദിക്കണം.
നിലവിലെ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
പാർട്ടിയെ തിരുത്താനുള്ള ആളല്ല താൻ. കാലങ്ങളായി യൂത്ത് കോൺ്ഗ്രസിൽ പ്രവർത്തിച്ചുവരുന്നു.
പാർട്ടി പറഞ്ഞതെല്ലാം ചെയ്തു. പാർട്ടി തീരുമാനത്തെ മറിച്ച് പറയില്ല.
എന്നാൽ കേരളത്തിൽ തുടരാനുള്ള അവസരം തരണമെന്ന് നേതൃത്വത്തോട് അഭ്യർഥിക്കുമെന്നും അബിൻ വർക്കി കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us