/sathyam/media/media_files/2025/06/13/86zQ9dIzdj4QKfGFyBEz.jpg)
കോഴിക്കോട്: കെ.സി വേണുഗോപാൽ എംപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരുടെ പ്രവർത്തനത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണ്. സമയവും സ്ഥലവും നിശ്ചയിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിലെ എംപിമാരുടെപ്രവർത്തനം കേരളത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് കൊണ്ട് കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എപിമാർ നോക്കുന്നത്.
കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളത്. പാർലമെൻ്റിൽ കുനിഷ്‌ഠ ചോദ്യം ചോദിക്കാൻവലിയ ആവേശം. എൻ.കെ പ്രേമചന്ദ്രനും എം.കെ രാഘവനുമാണ് കുനിഷ്‌ഠ് ചോദ്യം പാർലമെൻ്റിൽ ചോദിച്ചത്.
മുണ്ടക്കൈ ദുരിതത്തിൽ കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു.
അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us