കൊട്ടിക്കലാശത്തിനിടെ അപകടം. പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം. കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്

ദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

New Update
CONGRESS LEADER

കോഴിക്കോട്: കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോൺഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തിൽ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisment

ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം. പാളയത്തെ സ്ഥാനാർത്ഥിയുടെ ഒപ്പം രാവിലെ മുതൽ പ്രചാരണത്തിലായിരുന്നു ജയന്ത്. 

ഇന്ന് വൈകിട്ടോടെ പാളയത്ത് വച്ച് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണത്. ഈ സമയത്താണ് പരിക്കേറ്റത്.

Advertisment