കോട്ടക്കൽ ആര്യവൈദ്യശാലയിൽ 14 ദിവസത്തെ ചികിത്സയ്ക്കു ശേഷം കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ബാംഗ്ലൂരിലേക്ക് മടങ്ങി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
mallikarjun kharge kottackal

കോഴിക്കോട്: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് മടങ്ങി. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

കോഴിക്കോട്. എം പി എം.കെ.രാഘവൻ, വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയി, ജയ് ഹിന്ദ് ടിവി എം.ഡി ബി.എസ്.ഷിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി.

mallikarjun kharge kottackal-2

നേരത്തെ ആര്യവൈദ്യശാലയുടെ സ്നേഹോപഹാരം മാനേജിംഗ് ട്രസ്റ്റിയും ചീഫിഷ്യനുമായ ഡോ.പി.എം.വാരിയർ മല്ലികാർജ്ജുൻ ഖാർഗേക്ക് സമ്മാനിച്ചു. 

ആര്യവൈദ്യശാലാ സി.ഇ.ഒ കെ.ഹരികുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.നിഷാന്ത് തുടങ്ങിയവരും ജീവനക്കാരും സന്നിഹിതരായിരുന്നു.

Advertisment
Advertisment