താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും

കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

New Update
muhamad shahabaz

 കോഴിക്കോട്:  താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് . അന്വേഷണത്തിൽ രക്ഷിതാക്കൾക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. കേസിൽ ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും.

Advertisment

ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈൽ ഹോമിലാണ് വിദ്യാർഥികളുളളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്. 

ആരോപണ വിധേയരായ കുട്ടികള്‍ക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. രാത്രിയോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം.ജി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഷഹബാസ്.

ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

Advertisment