യുവതിയോട് ലൈംഗികചേഷ്ടയോടെ പെരുമാറി. ചോദ്യം ചെയ്ത പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം. പ്രതി പൊലീസ് പിടിയിൽ

വൈദ്യ പരിശോധനയ്ക്കിടെ നിഖിൽ പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്

New Update
kerala police vehicle

കോഴിക്കോട്: പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്.

Advertisment

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുതിയങ്ങാടി പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ നിർത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗികചേഷ്ട കാണിച്ചു. 

ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ചെയ്തു.

സംഭവത്തിൽ യുവാവിന്റെയും യുവതിയുടേയും പരാതിയിൽ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖിൽ പെൺകുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment