കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

വീട്ടിലെ കുളിമുറിയിൽ നിന്നാണ് നജാ കദീജയ്ക്ക് ഷോക്കേറ്റത്. 

New Update
electric shock death

കോഴിക്കോട്: കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു.

കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫി ഫാത്തിമ ദമ്പതികളുടെ മകൾ നജാ കദീജ (13)ആണ് ഷോക്കേറ്റ് മരിച്ചത്. 

Advertisment

വീട്ടിലെ കുളിമുറിയിൽ നിന്നാണ് നജാ കദീജയ്ക്ക് ഷോക്കേറ്റത്. 


ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നജാ കദീജ. ഫാത്തിമയാണ് മാതാവ്. 

ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Advertisment