ഇന്ത്യന്‍ ഭരണഘടനയെ കൂട്ടിയോജിപ്പിക്കുന്നത് ബഹുസ്വരത മന്ത്രി കെ. രാജന്‍

ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ പണി പൂര്‍ത്തീകരിച്ച ഭരണഘടന ചത്വരം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

New Update
K RAJAN KOZHIKODE

കോഴിക്കോട്: വൈവിധ്യങ്ങളുടെ ബഹുസ്വരതയാണ് ഇന്ത്യന്‍ ഭരണഘടനയെ കൂട്ടിയോജിപ്പിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. 

Advertisment

ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ പണി പൂര്‍ത്തീകരിച്ച ഭരണഘടന ചത്വരം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നത്‌കൊണ്ട് കേന്ദ്രം നടപ്പാക്കിയ പല ബില്ലുകള്‍ക്കെതിരെയും കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയങ്ങള്‍ പാസാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും 
രാജ്യത്തിന്റെ ഭരണഘടനയെ മുറുകെ പിടിക്കേണ്ട കാലത്ത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.7 ലക്ഷം രൂപ ചെലവിട്ടാണ്  ഭരണഘടന ചത്വരം ഒരുക്കിയത്. 

ഇന്ത്യന്‍ ഭരണഘടയുടെ ആമുഖം, ദണ്ഡി യാത്ര, അംബേദ്കര്‍, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ എന്നിവക്ക് പുറമെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെയും സൈന്യത്തെയും ഭരണഘടന ചത്വരത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. യാണ് നിര്‍മാണ ചെലവ്. ലിനീഷ് കാഞ്ഞിലശ്ശേരിയാണ് പ്രധാന ശില്‍പി.

Advertisment