/sathyam/media/media_files/2025/04/25/ANK5MeC8xWNl3QnuNeZ5.jpg)
കോഴിക്കോട്: റോഡില്‍ തുടരെ ബൈക്കുകള്‍ തെന്നിവീണുണ്ടാവുന്ന അപകടങ്ങൾ കോഴിക്കോട് കാരപ്പറമ്പിലെ നാട്ടുകാരെ ആശങ്കയിലാഴ്തി.
ഒടുവില്‍ അതിന്റെ കാരണം കണ്ടെത്തിയപ്പോള്‍ നാട്ടുകാർക്കുണ്ടായ ആശങ്ക പോയി പക്ഷെ അത് വഴിതുറന്നത് അവരുടെ ആശ്ചര്യത്തിലേക്കാണ്.
കാരപ്പറമ്പ് മെയ്ത്ര ഹോസ്പിറ്റല്‍- എടക്കാട് റോഡിലാണ് കഴിഞ്ഞ ദിവസം ബൈക്കുകള്‍ റോഡില്‍ തെന്നി വീണത്.
വൈകീട്ടോടെ മഴ പെയ്തതിനെ തുടര്‍ന്ന് ഈ റോഡില്‍ ഏഴോളം ബൈക്ക് യാത്രികര്‍ നിയന്ത്രണം വിട്ട് വീണുപോവുകയായിരുന്നു. ഏതാനും പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടക്കത്തില്‍ മഴ കാരണം നിയന്ത്രണം വിട്ടതാകാം എന്ന് കരുതിയെങ്കിലും തുടരെ അപകടങ്ങള്‍ നടന്നപ്പോള്‍ നാട്ടുകാർക്ക് എന്താണ് കാരണമെന്ന് കണ്ടെത്താനായില്ല.
പൊലീസിനൊപ്പം ചേര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് യഥാര്‍ത്ഥ ഒരു മരവും അതിലെ പഴവുമാണ് കഥയിലെ വില്ലെനെന്ന് എല്ലാവർക്കും ബോധ്യമായി.
റോഡിന് സമീപത്തെ ഞാവൽ മരത്തില്‍ നിന്ന് മഴ പെയ്തപ്പോള്‍ കുറയധികം ഞാവല്‍പ്പഴം റോഡിലേക്ക് വീണിരുന്നു.
ഇതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ പഴത്തിന്റെ അവശിഷ്ടങ്ങള്‍ റോഡിലാകെ പരന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോയ ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്.
തുടര്‍ന്ന് പെട്ടെന്ന് തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us