/sathyam/media/media_files/2025/04/26/d342vNGhBXz3KapesiH1.webp)
കോഴിക്കോട്: ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു.92 വയസായിരുന്നു. ഇന്ന് രാവിലെ 9.42ന് വീട്ടിലായിരുന്നു അന്ത്യം .
കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 1932 ആ​ഗ​സ്റ്റ് 20ന് ​പൊ​ന്നാ​നി​യി​ലാ​ണ് എം.ജി.എസ് ജ​നി​ച്ച​ത്. മു​റ്റ​യി​ൽ ഗോ​വി​ന്ദ​മേ​നോ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നാണ് മുഴുവന്‍ പേര് .
മദ്രാസ് ക്രിസ്ത്യൻ കോളജിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്.തുടര്‍ന്ന് കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി ജോലി ചെയ്തു.
1973ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​എ​ച്ച്.​ഡി നേ​ടി. 1992ൽ ​വി​ര​മി​ക്കു​ന്ന​തു​വ​രെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഹ്യു​മാ​നി​റ്റീ​സ് വ​കു​പ്പി​ന്‍റെ ത​ല​വ​നു​മാ​യി.
1974 മു​ത​ൽ പ​ല​ത​വ​ണ ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി. ച​രി​ത്ര​ഗ​വേ​ഷ​ണ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചു.
ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല ചിത്രവിഭാഗം മേധാവിയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us