ഇരുപതടി താഴ്ചയുള്ള കിണറില്‍ പശു വീണു. അഗ്നിരക്ഷാ സേനയുടെ പരിശ്രമത്തിന്റെ ഫലമായി തിരികെ ജീവിതത്തിലേക്ക്

വട്ടപ്പാറ സുലൈഖയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറ്റില്‍ വീണു പോയത്. വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. 

New Update
sulekhas cow

കോഴിക്കോട്: അബദ്ധത്തില്‍ കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോടഞ്ചേരി തെയ്യപ്പാറയില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. 

Advertisment

വട്ടപ്പാറ സുലൈഖയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറ്റില്‍ വീണു പോയത്. വീട്ടുകാര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. 

പിന്നാലെ മുക്കം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പെട്ടെന്നു തന്നെ സംഭവസ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 

Advertisment