ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും പൂര്‍ത്തീകരിക്കുന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. 

New Update
riyas minister

കോഴിക്കോട്: ലെവല്‍ക്രോസ് ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

Advertisment

നാദാപുരം റോഡ് റെയില്‍വേ അടിപ്പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും പൂര്‍ത്തീകരിക്കുന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. 

പലയിടങ്ങളിലും അടിപ്പാത നിര്‍മാണം സങ്കീര്‍ണമാണെങ്കിലും അത് ലളിതമാക്കി സാധ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. 2025 ഡിസംബറോടെ ദേശീയപാത വികസനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment