എഴുത്തുകാർ ദയവായി ക്യൂ പാലിക്കുക, അപ്പക്കഷണങ്ങൾ പല രൂപത്തിലാണ്. അക്കാദമികളിൽ ഇനി സ്ഥലമില്ല, അവാർഡുകളിൽ ചിലത് അഡ്ജസ്റ്റ് ചെയ്യാം. നിലമ്പൂരിൽ സ്വരാജിന്റെ പ്രചാരണത്തിനിറങ്ങിയ എഴുത്തുകാരെ പരോക്ഷമായി പരിഹസിച്ച് നടൻ ജോയ് മാത്യു

എഴുത്തുകാർ സ്വരാജിന്റെ പ്രചരണത്തിന് ഇറങ്ങിയതോടെ ചേരി തിരിഞ്ഞു വിവാദം ഉടലെടുത്തിരുന്നു.

New Update
Joy mathew

കോഴിക്കോട് : നിലമ്പൂരിലെ ഇടതു സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണക്കുകയും വോട്ട് തേടുകയും ചെയ്ത എഴുത്തുകാരെ പരോക്ഷമായി വിമർശിച്ച് നടനും എഴുത്തുകാരനുമായ ജോയ് മാത്യു.

Advertisment

അപ്പക്കഷണങ്ങൾ പല രൂപത്തിലാണെന്നും എഴുത്തുകാർ ദയവായി ക്യൂ പാലിക്കണമെന്നും ജോയ് മാത്യു പരിഹസിച്ചു.

അവാർഡുകളിൽ ചിലത് അഡ്ജസ്റ്റ് ചെയ്യാമെന്നും അക്കാദമികളിൽ ഇനി സ്ഥലമില്ലെന്നും ജോയ് മാത്യു പറഞ്ഞു. എഴുത്തുകാർ സ്വരാജിന്റെ പ്രചരണത്തിന് ഇറങ്ങിയതോടെ ചേരി തിരിഞ്ഞു വിവാദം ഉടലെടുത്തിരുന്നു.

അതിനിടെ ജോയ് മാത്യു ആര്യാടൻ ഷൗക്കത്തിന്റെ പ്രചരണയോഗത്തിൽ പങ്കെടുത്തതും ചർച്ചയായി.

ഇപ്പോൾ ഇടതു അനുകൂല എഴുത്തുകാരെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് ജോയ് മാത്യു രംഗത്തെത്തിയത്.

ജോയ് മാത്യു 

എഴുതിയത് ഇങ്ങനെ-

"അപ്പക്കഷ്ണങ്ങൾ പലരൂപത്തിലാണ് 

----------------------------------

എഴുത്തുകാർ ദയവായി ക്യൂ പാലിക്കുക 

അക്കാദമികളിൽ ഇനി സ്ഥലമില്ല ,അവാർഡുകൾ ചിലത് അഡ്ജസ്റ്റ് ചെയ്യാം അല്ലെങ്കിൽ ഓരോരുത്തരുടെയും പുസ്തകങ്ങൾ ആയിരമോ രണ്ടായിരമോ കോപ്പി വെച്ച് ഗവർമെന്റ് ലൈബ്രറികളിലേക്ക് എടുപ്പിക്കാം (ഇത് ഒരു സുവർണ്ണാവസരം -എം എൽ എ ഫണ്ടിൽ പത്ത് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട് )

പക്ഷെ ക്യൂ പാലിക്കണം.

Advertisment