ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/06/18/5dGBkF2bWlaB8qlMAKpn.jpg)
കോഴിക്കോട്: ഒൻപത് വർഷം കൊണ്ട് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ അടിമുടി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
Advertisment
ബേപ്പൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിജയികൾക്ക് ആദരമർപ്പിക്കുന്ന 'വാഴ്ത്ത് 2025 ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സർക്കാർ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.
150 ഓളം കോടി രൂപ ചെലവിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മേൽപ്പാലം മീഞ്ചന്തയിൽ യാഥാർത്ഥ്യമാവാൻ പോവുകയാണ്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.
മികച്ച റോഡുകളും പാലങ്ങളും നിർമ്മിക്കുക എന്നത് പുതുതലമുറയ്ക്ക് സർക്കാർ നൽകിയ വാക്കാണെന്നും ഇത് പാലിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us