ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/02/10/HF4bsa7YE8c67piyeyVa.jpg)
കോഴിക്കോട്: ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു.
Advertisment
ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്.
ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയൽവാസികൾ ചേർന്ന് നായയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു.
ആക്രമണത്തിൽ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. വൈകീട്ട് 5.45 ഓടെയാണ് അപകടം. കുട്ടി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us