കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നും എത്തിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. രണ്ട് ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു

എരഞ്ഞിപ്പാലം- കാരപ്പറമ്പ് ചക്കിട്ട ഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ നിന്നാണ്‌ ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്‌ കണ്ടെടുത്തത്‌. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
images(408)

കോഴിക്കോട്‌: കോഴിക്കോട് നഗരത്തിൽ 21.200 കിലോഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന യുവാക്കൾ പിടിയിൽ. 

Advertisment

എരഞ്ഞിപ്പാലം- കാരപ്പറമ്പ് ചക്കിട്ട ഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ നിന്നാണ്‌ ചാക്കിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്‌ കണ്ടെടുത്തത്‌. 


സംഭവത്തിൽ മധു സ്വൈൻ(29) , സിലു സേദി(26) എന്നിവരെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നവരാണ്‌ ഇവർ. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇവർ നിരീക്ഷണത്തിലായിരുന്നു. 

ഒഡീഷയിലെ കഞ്ചാവ് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു.

Advertisment