New Update
/sathyam/media/media_files/2025/06/22/images434-2025-06-22-00-48-58.jpg)
കോഴിക്കോട്: വാഹന പരിശോധനക്കിടെ നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ അക്രമം.
Advertisment
സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പാതിരിപ്പറ്റ മീത്തൽവയൽവെച്ച് മദ്യക്കടത്ത് പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ ശ്രീജേഷിന് കണ്ണിന് മുകളിൽ ആഴത്തിലുളള മുറിവേറ്റു.
മീത്തൽ വയലിലെ സുരേഷ് എന്ന വ്യക്തിയാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. അക്രമിയെ പിടികൂടിയിട്ടില്ല.
മദ്യം കടത്തുകയായിരുന്ന വാഹനവും 23 കുപ്പി മദ്യവും എക്സൈസ് പിടിച്ചെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us