വിദ്യാര്‍ഥികള്‍ ജനാധിപത്യത്തെ അറിഞ്ഞു വളരണം : മന്ത്രി വി ശിവന്‍കുട്ടി

'ഗവര്‍ണറുടെ അധികാരങ്ങളും കടമകളും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും'

New Update
images(487)


തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ജനാധിപത്യത്തെ അറിഞ്ഞു വളരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 

Advertisment

ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിദ്യാലയങ്ങളെയും ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 


ഗവര്‍ണറുടെ അധികാരങ്ങളും കടമകളും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 


സാര്‍വത്രിക പ്രായോഗിക വിദ്യാഭ്യാസം, സാക്ഷരത മിഷന്‍, സ്ത്രീകളുടെ വിദ്യാഭ്യാസം, ലിംഗഭേദമില്ലാതെ മികച്ച വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ദേശീയ തലത്തില്‍ തന്നെ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment