New Update
/sathyam/media/media_files/2025/06/24/images527-2025-06-24-21-09-57.jpg)
കോഴിക്കോട്: യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലമാറ്റം.
Advertisment
എസ്‌ഐ ധനീഷിനെയാണ് യുവാവിനെ മർദ്ദിച്ച കേസിൽ സ്ഥലം മാറ്റം ലഭിച്ചത്. ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഇരുചക്ര വാഹനത്തിൽ മൂന്നു പേർ സഞ്ചരിച്ചതിനാണ് അനന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്.
തുടർന്ന് പ്രൊബേഷൻ എസ്‌ഐ ധനീഷ് ഉൾപ്പെടെ നാലുപേർ ചേർന്ന് മർദ്ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി.
പട്ടിക ഉപയോഗിച്ച് നിരവധി തവണ പൊലീസ് അടിച്ചുവെന്ന് യുവാവ് ആരോപിച്ചു. കഞ്ചാവ് കൈവശം വെച്ചതിന് അനന്ദുവിനെതിരെ ബേപ്പൂർ പൊലീസും കേസെടുത്തിരുന്നു. എന്നാൽ കഞ്ചാവ് കൈവശംവെച്ചെന്ന ആരോപണം യുവാവ് നിഷേധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us