New Update
/sathyam/media/media_files/2025/06/25/images547-2025-06-25-22-00-59.jpg)
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളിലേക്ക് ആൽ മരം കടപുഴകി വീണ് അപകടം.
Advertisment
ശക്തമായ കാറ്റിലും മഴയിലും താമരശ്ശേരി പുല്ലാഞ്ഞിമേട് റോഡരികിൽ നിന്നിരുന്ന കൂറ്റൻ ആല്‍മരമാണ് കടപുഴകി വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അപകടത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റും, കമ്പികളും തകര്‍ന്നു വീണു. കെഎസ്ഇബിക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നി​ഗമനം.
അപകടത്തിനു പിന്നാലെ ദേശീയ പാതയില്‍ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. മുക്കം അഗ്നിരക്ഷാ സേനയും താമരശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us