ഭാരാതാംഭ വിവാദം. ഗവര്‍ണര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കണം.ഗവര്‍ണറുടെ നടപടി മതേതരത്വത്തോടുള്ള വെല്ലുവിളി: മന്ത്രി വി.ശിവന്‍കുട്ടി

അതേസമയം, ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിന് സര്‍ക്കാര്‍ വീണ്ടും മറുപടി നല്‍കും

New Update
images(624)

 കോഴിക്കോട്: ഭാരാതാംബ വിവാദത്തിലേക്ക് ഗവര്‍ണര്‍ വീണ്ടും തന്നെ അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി.

Advertisment

ഗവര്‍ണര്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കണം. ഗവര്‍ണറുടെ നടപടി മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിന് സര്‍ക്കാര്‍ വീണ്ടും മറുപടി നല്‍കും. ഇതിനായി സര്‍ക്കാര്‍ നിയമവശങ്ങള്‍ പരിശോധിക്കുകയാണ്.

ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം കൂടി മറുപടിയില്‍ ഉള്‍പ്പെടുത്തും. ഭാരതാംബ ചിത്രം ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന നിലപാടിന് നിയമപരിരക്ഷ ഇല്ല. ഗവര്‍ണറുടെ ന്യായീകരണ വാദം സങ്കല്പം മാത്രമെന്നും സര്‍ക്കാര്‍.

Advertisment