വർഷ സുരേന്ദ്രന്റെ നിയമ പോരാട്ടം ഫലം കണ്ടു. കാലടി സർവകലാശാലയിൽ പിഎച്ച്ഡിക്ക് വർഷക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്

വർഷക്ക് അർഹമായ സീറ്റ് നൽകില്ല എന്ന നിലപാടാണ് സർവകലാശാല ആദ്യ ഘട്ടത്തിൽ ഹൈക്കോടതിയിലും സ്വീകരിച്ചത്.  എന്നാൽ കോടതി പരാതിക്കാരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കിയ സർവകലാശാല സീറ്റ് നൽകാം എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

New Update
images(1019)

കോഴിക്കോട്: അർഹതപ്പെട്ട സംവരണ സീറ്റ് ലഭിക്കാൻ ദലിത് വിദ്യാർഥിനിയായ വർഷ സുരേന്ദ്രൻ ദിശയുടെ നിയമ പിന്തുണയോടെ നയിച്ച അഞ്ച് വർഷത്തെ നിയമപോരാട്ടം വിജയം കണ്ടു. 

Advertisment

കാലടി സർവകലാശാലയിൽ മലയാള വിഭാഗത്തിൽ പിഎച്ച്ഡിക്ക് വർഷക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വർഷക്ക് ഈ വർഷം തന്നെ പിഎച്ച്ഡി അഡ്മിഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.


2019-2020 വർഷത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ പിഎച്ച്ഡി പ്രവേശനത്തിൽ എസ്‌സി/എസ്ടി സംവരണം അട്ടിമറിച്ചിരുന്നു. 


അതിനെതിരെ ദിശയുടെ നിയമ പിന്തുണയിൽ ഹൈക്കോടതിയിൽ വർഷ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു. സംവരണ അട്ടിമറി നടന്നു എന്ന് സർവകലാശാലയിലെ എസ്‌സി/എസ്ടി സെൽ കണ്ടെത്തിയിട്ടും തെറ്റ് തിരുത്താൻ സർവകലാശാല അധികൃതർ തയ്യാറായില്ല.

വർഷക്ക് അർഹമായ സീറ്റ് നൽകില്ല എന്ന നിലപാടാണ് സർവകലാശാല ആദ്യ ഘട്ടത്തിൽ ഹൈക്കോടതിയിലും സ്വീകരിച്ചത്. 

എന്നാൽ കോടതി പരാതിക്കാരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കിയ സർവകലാശാല സീറ്റ് നൽകാം എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

Advertisment